2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

" നേരിന്റെ ദുഖം ".

സനാഥത്വത്തിൽ നിന്നും അനാഥത്വത്തിന്റെ രുചി അറിയേണ്ടിവന്ന ഒരു പന്ത്രണ്ടു വയസ്സുക്കാരൻ, സുധി.

അവന്റെ കഥയാണ്   " നേരിന്റെ ദുഖം ".

ആ കഥയിൽ നിന്നും ചെറിയൊരു ഭാഗം ....
                                             " നേരിന്റെ ദുഖം ".
ഞങ്ങൾക്കെന്നും ആ വീടിനെക്കുറിച്ച് സംസാരിക്കാനെ സമയമുണ്ടായിരുന്നുള്ളൂ ..

എത്രയോ വര്ഷമായി ആൾപാർപ്പമില്ലാതെ കിടക്കുന്നു.

അവിടെയാനെങ്കിലോ ....ഒരാളുയരത്തിൽ പുല്ലും ചെടികളും വളര്ന്നിരിക്കയാണ് ..

പാതയിൽ നിന്നും ഏകദേശം പത്തടി ഉയരത്തിലാണ് ഈ വീട് .

എനിക്കോര്മ്മവെച്ച കാലം മുതലേ ആ വീട് അടഞ്ഞുതന്നെ കിടന്നിരുന്നു..

തീര്ച്ചയായിട്ടും അതൊരു മനയായിരുന്നിരിക്കണം..

മേല്പ്പുരയുടെ ഓടെല്ലാം പട്ടിക ദ്രവിച്ചുപോയിട്ടും മറ്റുമായി താഴേക്ക് അമര്ന്നിരിക്കുകയാണ് .

പാണൻ അറുമുഖൻ ആ വീടിന്റെ മുറ്റത്ത്‌ പടര്ന്നു പന്തലിച്ചുനില്ക്കുന്ന ചെടികൾക്കിടയിലുടെ എന്തോ തിരഞ്ഞു നടക്കുന്നത്

ഞാനും കൂട്ടുക്കാരും പലപ്പോഴും കണ്ടിട്ടുണ്ട്.

ഒരു ഓണക്കാലത്താണ്  ഞാനും പ്രവീണും കൂടി മാങ്ങ പറിക്കാനായി മതില ചാടി കയറിയത് .

മതിലിനുമുകളിൽ ഒരു വിധം കയറിപറ്റി...

താഴേക്കു ചാടാനായി ഒരുങ്ങിയപ്പോൾ ....അതാ പുല്ലുകൾക്കിടയിൽ ത്രികോണാകൃതിയിൽ തലയുള്ള, പുള്ളികളോട്കൂടിയ ഒരുഗ്രൻ പാമ്പ്

അപ്പൊതന്നേ കേറിയിടതെക്ക് തന്നെ തിരിച്ചു ചാടി ...



നവംബർ മാസത്തിലെ ഒരു ദിവസം ............

ഞാൻ സ്കൂളിൽനിന്നുംവന്ന്  യൂണിഫോം മാറ്റികൊണ്ടിരുന്നപ്പോൾ  മനുക്കുട്ടൻ ഓടിവന്നു പറഞ്ഞു ...എന്റെ ഏകസഹോദരനാണ്

ആറാം ക്ലാസ്സിൽ പഠിക്കുന്ന മനുക്കുട്ടൻ.

" പഴേ മനവീട്ടില് താമസ്സക്കാര് വരന്നുത്രേ ...ചേട്ടായി അറിഞ്ഞില്ല്യെ ...? "

" ആരാ മനുക്കുട്ടനോട് പറഞ്ഞെ ....? "

" അത് ചേട്ടായിക്ക് ന്റ വക ഒരു സസ്പെന്സ് ട്ടോ..." അതും പറഞ്ഞവൻ അടുക്കളയിലേക്കോടി ...

പച്ചക്കറികൾ അരിഞ്ഞുകൊണ്ടിരുന്ന അമ്മയോട് ആരാഞ്ഞു ...

" അതിന്റ ആപ്പീസില്  ള്ള ഒരു കുട്ട്യാ ....അവരങ്ങ് തെക്കുള്ലോരാ ... മോന് നാളെ ക്ലാസ്സുണ്ടോ കുട്ടാ ...അവരെല്ലാരും നാള വരുത്രേ ..

അമ്മക്കാന്നേല് ലീവോക്ക തീര്ന്നിരിക്ക്യാ ...അച്ഛനും അവധ്യെടുക്കാൻ പറ്റില്ലാത്രെ ..."

എനിക്കും അടുത്ത ദിവസം മിഡ്ടേം തുടങ്ങുകയാണ്

" വേണ്ട ....മോനെന്തായാലും മൊടങ്ങണ്ട ....അമ്മ മെഡിക്കൽ ലീവെടുക്കാം " അമ്മ അരിഞ്ഞെടുത്ത പച്ചകറികൾ അടുപ്പിലെ

കലത്തിലേക്ക്  ഇട്ടുകൊണ്ട്‌ പറഞ്ഞു.

അടുത്ത ദിവസം ക്ലാസ്  കഴിഞ്ഞു വരുമ്പോൾ വീടിനകത്തുനിന്നും ഉച്ചത്തിലുള്ള ചിരിയും സംസാരങ്ങളും കേൾക്കുന്നുണ്ടായിരുന്നു ..

സിറ്റൌട്ടിൽ ഒന്നാന്തരം ഒരുജോഡി പൊയന്റ്ഷൂവും, ഒരുജോഡി ചെറിയ കൊവാദീസ് ചെരിപ്പും ഒരു ലേഡിസ് ചെരിപ്പും അതിഥികളായിട്ടുണ്ടായിരുന്നു ..

ഹാളിനകത്തേക്ക് കടന്നപ്പോഴേക്കും സെറ്റിയിൽ ഇരുന്നിരുന്നയാളോട് അച്ഛൻ പറഞ്ഞു

" ദാ ...ഇതാണെന്റെ മൂത്തമകൻ...ഇപ്പൊ ടെന്തിലാണ് ..." പിന്നീട് എന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു

" മോനെ ഇതാണ് മനവീട്ടില് താമസിക്കാൻ വന്നിരിക്കുന്നോര്  ..."

" നമസ്ക്കാരം അങ്കിൾ ..."  കൈ കൂപ്പികൊണ്ട് പറഞ്ഞു.

 എങ്ങിനെ വന്നാലും ഒരു നാല്പ്പത് വയസ്സിൽ കൂടിയ ആ അങ്കിളിനു.

കാണാൻ നല്ല വ്യക്തിത്വം ..ചിരിക്കുംപോഴാണ് അതിലേറെ ഭംഗി ..ഏതോ ഒരു സിനിമാനടനെ തന്നെ ..

അടുക്കളയിൽ തിരക്ക് പിടിച്ചു ജോലി ചെയ്യുന്ന അമ്മ ഒപ്പം തകൃതിയായ സംസാരത്തിലുമാണ് . പിന്നീടെന്നെ കണ്ടപ്പോൾ

പരിചയപെടുത്തി.

" ഷീലെ ...ദാ ..ഇതാണ് മൂത്താള് ...വിനു...വിനോട്കൃഷ്ണൻന്നാ പേര് ട്ടോ...."

അന്കിളിനെപോലെ തന്നെ എന്ത് ഭംഗ്യാ ആന്റീനെ കാണാൻ . വളരെ  കുറവാണ് ആന്റിക്ക് .. നല്ല സംസാരം, അച്ചടിച്ച പുസ്തകം

നോക്കിവായിക്കുംപോലെ .

" മോനെ ..മനൂം സുധീം കൂടി ടെറസിന്റെ മോളിലാത്രേ .. നെരായിരിക്കുന്നു  രണ്ടുംകൂടി മോളിലേക്ക് പോയിട്ട് ..ഒന്നിങ്ങോട്ടു വിളിച്ചോളൂ ..

കാപ്പി കുടിക്കണ്ടേയാവോ അവര്ക്ക് ....? " അമ്മ പറഞ്ഞു .

സുധിയോ .....ആരാണത് ? മനുക്കുട്ടന്റെ കൂട്ടത്തിൽ ഇത്രേം പെട്ടെന്ന് ഇണങ്ങിയ അവൻ ചില്ലറക്കാരനല്ലല്ലോ..

ആരാണവൻ ...? ഓ ...സിട്ടൗട്ടിലെ കൊവാദീസിന്റെ ഉടമയായിരിക്കും ... ഞാൻ മനസ്സിൽ കരുതി ..

എന്തായാലും താഴേക്ക്‌ വരട്ടെ ..എന്നിട്ട് കാണാം ...

ഞാനെന്റെ മുറിയിലേക്ക് ഡ്രസ്സ്‌ മാറാനായി വന്നു.

ജീൻസ് മാറാൻ ശ്രമിക്കുന്ന  നേരത്താണ് വാതിൽ  മുട്ടാതെ തുറക്കപ്പെട്ടത്‌ ...

മനുക്കുട്ടനന്നെന്ന നിഗമനത്തിലായിരുന്നു ഞാൻ ..പക്ഷെ മനുവായിരുന്നില്ല ..

അതായിരുന്നു സുധി...വെളുത്ത ജുബ്ബയും അതെ നിറത്തിലുള്ള പൈജാമയും അണിഞ്ഞിരുന്ന അവനെ ആരും ഒരു നിമിഷം നോക്കി നിന്നുപോകും ..

പത്തുപന്ത്രണ്ടു  വയസ്സിൽ കൂടില്ല ...നല്ല വെളുത്ത നിറം, വലത്തോട്ട് ചീകിയിട്ടിരിക്കുന്ന നീളൻതലമുടികൾ,

കഴുത്തിൽ കറുത്തൊരു ചരടും അതിൽ കിടന്നാടുന്ന ഗുരുവായൂരപ്പന്റെ ലോക്കറ്റും...

അതിനോട് പിരിച്ചു ചേർത്തിട്ടിരിക്കുന്ന കാണാം കുറഞ്ഞൊരു സ്വർണമാലയും ..

എന്നെ "വല്ലാത്ത" വേഷത്തിൽ  കണ്ടതിനാലാകണം അവനുമൊന്ന് ചമ്മിയത് ..

" ഹായ് അങ്കിൾ ..."

മനുക്കുട്ടൻ ഇതിനോടകം എനിക്കൊരു കൈലിമുണ്ട് വാതിലിനു പുറമേനിന്നുകൊണ്ടെറിഞ്ഞുതന്നു .

ഞാനും സുധിയും തമ്മിലുള്ള സൗഹൃദം ഇവിടെനിന്നുമാണരംഭിക്കുന്നത് ..

കഥ ഇങ്ങിനെ തുടരുന്നു